ഒരിക്കല്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് ഒരാള്‍ വന്ന് പരിചയപ്പെട്ടു. തഥാതനല്ലേ അങ്ങ്? അതെ. അങ്ങയെക്കുറിച്ച് അറിയാം. ഓ! അറിയുമോ? ഇരിക്കൂ. ഉടന്‍ അങ്ങോര് ചോദിക്കുകയാണ് അങ്ങേക്ക് എത്ര സ്കൂള്‍ ഉണ്ടെന്ന്. സ്കൂളോ! അയ്യോ ഞാന്‍ സ്കൂള്‍ നടത്തുന്ന ആളല്ല. എനിക്ക് സ്കൂളും കോളജും ആശുപത്രിയും ഒന്നുമില്ല. അയാള്‍ക്ക് വിശ്വാസം വരുന്നില്ല. അപ്പോള്‍? അപ്പോള്‍ എന്ന് ചോദിച്ചാല്‍ ഞാനെന്ത് പറയാനാണ്. ഞാന്‍ ബിസിനസ്സ് ചെയ്യാന്‍ വന്നവനല്ല. എന്നെ ആശ്രയിച്ച് വരുന്ന മക്കള്‍ക്ക് നേര്‍വഴി കാണിച്ചുകൊടുക്കുന്നു. അതുമാത്രമേ എനിക്ക് അറിയുകയുള്ളൂ. എന്നിട്ടും അയാള്‍ക്ക് മനസ്സിലാകുന്നില്ല. ഒടുക്കം കെട്ടിടം പണിയാനുള്ള സമ്പത്തൊന്നും എന്റെ കൈവശമില്ലെന്ന് പറഞ്ഞ് ഞാന്‍ രക്ഷപ്പെട്ടു. കാരണം ഇത്തരത്തില്‍ ചിന്തിക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല.
നമ്മുടെ നാട് ഇത്രയും അധഃപതിച്ചുപോയോ? കോളജ് കെട്ടുന്ന സ്വാമി വലിയ സ്വാമി എന്ന് ചിന്തിക്കുന്ന ജനതയാണോ ഇവിടെയുള്ളത്? ഭാരത നാട്ടില്‍ സനാതന ധര്മത്തിന് നേരിട്ട തകര്‍ച്ചയെ നാം കാണുന്നില്ലേ? യഥാര്‍ഥ ആ ത്മീയ ആചാര്യന്മാര് ധര്‍മത്തി ന്റെ വഴികാട്ടാന്‍ വരുന്നവരാണ്. കെട്ടിടം കെട്ടി ബിസിനസ്സ് നടത്തുന്നത് അവരുടെ പണിയല്ല.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: