സത്യം അസത്യം

Saturday 19 April 2014 9:13 pm IST

ഒരു അസത്യത്തെ ഒളിക്കാന്‍ പല അസത്യങ്ങള്‍ പറയേണ്ടിവരുന്നു. നിന്റെ ഒരു തെറ്റ് മറയ്ക്കാന്‍ ആ തെറ്റിലേക്ക് നിന്നെ നയിച്ച, മറ്റനേകം തെറ്റുകള്‍ മൂടിവയ്‌ക്കേണ്ടിവരും. ഒരിക്കല്‍ നിന്റെ വാക്കുകളില്‍ കാപട്യമുണ്ടായാല്‍ സദാ, നിന ക്ക് കപടനാട്യക്കാരനാകേണ്ടിവരുന്നു. അത് നിന്നെ മറ്റെന്തൊക്കെയോ ആക്കിത്തീര്‍ക്കുന്നു. മറ്റുള്ളവരെ വിമര്‍ശിക്കുന്ന സംഭാഷണങ്ങളില്‍, നീയും പങ്കെടുക്കാ ന്‍ ബാധ്യസ്ഥനാകുന്നു. മ റ്റുള്ളവരുടെ ബലഹീനതകളെ പരിഹസിക്കുമ്പോള്‍ നിനക്ക്, സ്വയം നന്നാകാനുള്ള ബലം നഷ്ടപ്പെടുന്നു. നിന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന അതിപവിത്രവും ദിവ്യവുമായ ഈശ്വര ചൈ തന്യത്തോട് നീ എന്താണ് ചെയ്തതെന്ന് നോക്കൂ. നീ നിന്നോടുതന്നെ പോരടിച്ചു ജീവിതം കഴിക്കുന്നു. നിന്റെ യഥാര്‍ഥരൂപവും അഹങ്കാരവും തമ്മിലുള്ള വിയോജിപ്പ്, വിപത്തുക്കളുടെ ഒരു പ രമ്പരയ്ക്കുതന്നെ വഴിയൊരുക്കുന്നു. നിന്റെ ആത്മസ്വരൂപവുമായി പൊരുത്തപ്പെടൂ. നിന്റെ ഏറ്റവും വലിയ ഭീഷണിയായ ഗര്‍വിനെ ത്യജിക്കൂ. നിന്റെ ഉള്ളിലെ ഈശ്വരന്റെ ശബ്ദം ഒന്നേയുള്ളൂ. അതാണ് സത്യവും. അതിനെ അറിയൂ, അതിനെ ശ്രവിക്കൂ. അതനുസരിച്ച് പ്രവര്‍ത്തിക്കൂ. പരമപവിത്രയായി വര്‍ത്തിക്കൂ, എന്റെ കൃപ കരസ്ഥമാക്കൂ. - ശ്രീ സത്യസായി ബാബ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.