കൊപ്രത്ത് ക്ഷേത്രത്തില്‍ 24ന് കൊടിയേറ്റ്

Saturday 19 April 2014 9:59 pm IST

കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം 24ന് വൈകിട്ട് 6ന് ക്ഷേത്രം തന്ത്രി പെരിഞ്ചേരി മന വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റുന്നതോടെ ആരംഭിക്കും. തുടര്‍ന്ന് വെടിക്കെട്ട്, 8ന് ദേവസ്വം പ്രസിഡന്റ് എം.ജി. സുകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ദുര്‍ഗ്ഗാഹസ്തം പദ്ധതിയുടെ വിതരണം വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് നാടകം നടക്കും. 25ന് വൈകിട്ട് 7ന് ചാക്യാര്‍കൂത്ത്, 8ന് സിനിമാറ്റിക് ഡാന്‍സ്, 9ന് നൃത്തനൃത്യങ്ങള്‍, 26ന് വൈകിട്ട് മാജിക്‌ഷോ, 7.30ന് നൃത്തനൃത്യങ്ങള്‍, 27ന് ഉച്ചയ്ക്ക് 1ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 7ന് ഡാന്‍സ്, 7.45ന് സംഗീതസന്ധ്യ, 28ന് 5.30ന് ഭജന്‍സ്, 7ന് തിരുവാതിരകളി, 7.30ന് നങ്ങ്യാര്‍കൂത്ത്, 8.30ന് നൃത്തനിശ, 29ന് വൈകിട്ട് 7ന് ഓട്ടന്‍തുള്ളല്‍, 8ന് നൃത്തനൃത്യങ്ങള്‍, 9ന് നാടടം 30ന് പള്ളിവേട്ട ദിവസം വൈകിട്ട് 6ന് അഷ്ടപദി, 7ന് തിരുവാതിരകളി, 7.30ന് കാഴ്ചശ്രീബലി, പഞ്ചാരിമേളം, വേലകളി, 9.30ന് ഭരടനാട്യം, രാത്രി 10ന് നാദ-താള-ദൃശ്യ സംഗമം, രാത്രി 12ന് പള്ളിവേട്ട, ആറാട്ടുദിനമായ മെയ് 1ന് രാവിലെ 10ന് ആറാട്ട് പുറപ്പാട്, 12.30ന് ആറാട്ട് സദ്യ, വൈകിട്ട് 4ന് ആറാട്ട്, 6ന് പാഠകം, 7.30ന് നാഗസ്വരക്കച്ചേരി, രാത്രി 9ന് തൃഗൗതമപുരം ക്ഷേത്രത്തില്‍ സ്വീകരണം, ദേശതാലപ്പൊലി, പഞ്ചാരിമേളം, മയൂരനൃത്തം, കരകാട്ടം, 9.30ന് സാമഗീതാമൃതം, രാത്രി 11ന് കരിമരുന്നു കലാപ്രകടനം, 2ന് കൊടിയിറക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.