ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം നടത്തിയതായി ബിജെപി. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പങ്കജ് പച്ചൗരി കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്കി.
പ്രധാനമന്ത്രിയേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും പ്രതിക്കൂട്ടിലാക്കി പുറത്തിറക്കിയ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവിന്റേയും മുന്‍ കല്‍ക്കരി സെക്രട്ടറി പിസി പരേഖിന്റേയും പുസ്തകങ്ങളില്‍ വിശദീകരണം നല്കാന് എന്ന പേരിലായിരുന്നു പച്ചൗരിയുടെ വാര്‍ത്താ സമ്മേളനം. എന്നാല്‍ വിഷയത്തില്‍ നിന്നും അകന്ന് യുപിഎ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ് വാര്‍ത്താസമ്മേളനത്തില്‍ പൗച്ചരി ചെയ്തതെന്ന് പരാതിയില്‍ ബിജെപി പറയുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നിലവിലിരിക്കെ അധികാരം ദുര്‍വിനിയോഗം നടത്തി. മാധ്യമ ഉപദേഷ്ടാവിന്റെ വാര്‍ത്താസമ്മേളനം പ്രഥമദൃഷ്ട്യാ ചട്ടലംഘനമാണ്. സംഭവത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് ഉന്നത സ്ഥാനങ്ങളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടയണമെന്നും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: