പാകിസ്ഥാനില്‍ ബസും ട്രാക്ടറും കൂട്ടിയിടിച്ച് 42 പേര്‍ മരിച്ചു

Sunday 20 April 2014 12:17 pm IST

കറാച്ചി: പാകിസ്ഥാനില്‍ ബസും ട്രാക്ടറും കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ മരിച്ചു. 17ഓളം പേര്‍ക്ക് പരുക്കറ്റു. സിന്ധ് പ്രവിശ്യയിലെ പനോ അകില്‍ നഗരത്തിലാണ് സംഭവം. കറാച്ചിയിലേക്ക് പോവുകയായിരുന്ന യാത്രാ ബസാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ ബസ് എതിരേ വന്നട്രാക്ടറില്‍ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നു. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ബസ് െ്രെഡവറുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.