മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് മുംബൈയില്‍ നടത്താനിരുന്ന പ്രചരണ പരിപാടികളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പങ്കെടുക്കില്ല. ആരോഗ്യ കാരണങ്ങളാലാണ് സോണിയ പരിപാടിയില്‍ പങ്കെടുക്കാത്തതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
സോണിയക്കു പകരം പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പരിപടിയില്‍ പങ്കെടുക്കും. ധുലെ, നന്ദര്‍ബര്‍, മുംബൈ എന്നിവിടങ്ങളിലാണ് സോണിയാഗാന്ധിയുടെ പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ധുലെ, നന്ദര്‍ബര്‍ എന്നിവിടങ്ങളില്‍ ഗുലാംനബി ആസാദും രാജ് ബബാറും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: