പെട്രോള്‍ വിലവര്‍ദ്ധന: നാടെങ്ങും പ്രതിഷേധം

Friday 16 September 2011 11:23 pm IST

കാഞ്ഞങ്ങാട്‌: കേന്ദ്രസര്‍ക്കാരിണ്റ്റെ അടിക്കടിയുള്ള പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നാടെങ്ങും പ്രതിഷേധം. കാസര്‍കോട്‌ ദേശീയപാതയില്‍ കറന്തക്കാടില്‍ നിന്ന്‌ ആരംഭിച്ച പ്രകടനം പുതിയ ബസ്സ്റ്റാണ്റ്റ്‌ പരിസരത്ത്‌ സമാപിച്ചു. ബിജെപിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ശയന പ്രദക്ഷിണവും വാന്‍ പ്രകടനവും നടന്നു. മണ്ഡലം പ്രസിഡണ്ട്‌ പി.രമേശന്‍, അഡ്വ.ശ്രീകാന്ത്‌, നഞ്ചില്‍ കുഞ്ഞിരാമന്‍, എസ്‌.കുമാര്‍, കെ.പി.ജയറാം, കെ.ഗോപാലകൃഷ്ണന്‍, കെ.കുഞ്ഞിരാമന്‍, പ്രമോദ്‌, ഗണേഷ്‌, അനിത, രൂപാറാണി, നിര്‍മ്മല, അശ്വിനി നായക്‌, സരിത നായക്‌, ജ്യോതി, ചന്ദ്രശേഖര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട്‌ ബിഎംഎസിണ്റ്റെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ വാന്‍ പ്രതിഷേധ പ്രകടനം നടന്നു. പെട്രോള്‍ വാഹനത്തിന്‌ പകരം ഉന്തുവണ്ടിയില്‍ ആളുകളെ കയറ്റി പ്രതീകാത്മകമായാണ്‌ പ്രകടനം നീങ്ങിയത്‌. ബിഎംഎസ്‌ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ വി.വി.ബാലകൃഷ്ണന്‍, ജില്ലാ ജനറല്‍സെക്രട്ടറി കൃഷ്ണന്‍ കേളോത്ത്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡിവൈഎഫ്‌ഐയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട്‌ നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രകടനക്കാര്‍ കാഞ്ഞങ്ങാട്‌ ഹെഡ്പോസ്റ്റോഫീസിലേക്ക്‌ ഇരച്ചുകയറുകയും പോസ്റ്റാഫീസിന്‌ കേടുപാടുകള്‍ വരുത്തുകയും ചെയ്തു. മറ്റ്‌ വിവിധ സംഘടനയുടെ ആഭിമുഖ്യത്തിലും ജില്ലയില്‍ പ്രതിഷേധ പരിപാടികള്‍ നടത്തി. തൃക്കരിപ്പൂറ്‍: പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ ബിജെപിയുടെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന്‌ കെ.കുഞ്ഞിരാമന്‍, കാവാരത്ത്‌ മനോഹരന്‍, കെ.ശശിധരന്‍, ഇ.രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയണ്റ്റെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂരില്‍ പ്രകടനം നടത്തി. പ്രകടനത്തിന്‌ കെ.രവീന്ദ്രന്‍, റഹ്മാന്‍, പി.വി.ദാമോദരന്‍, ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.