വിശ്വകര്‍മ്മ ദിനാഘോഷവും മഹാശോഭായാത്രയും ഇന്ന്‌

Friday 16 September 2011 11:30 pm IST

കോട്ടയം: വിശ്വകര്‍മ്മ സര്‍വ്വീസ്‌ സൊസൈറ്റി താലൂക്ക്‌ യൂണിയന്‍, വിഎസ്‌എസ്‌ മഹിളാസംഘം, വിഎസ്‌എസ്‌ യൂത്ത്‌ ഫെഡറേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന്‌ വിവിധ പരിപാടികളോടെ വിശ്വകര്‍മ്മദിനം ആഘോഷിക്കും. കോട്ടയം യൂണിയന്‍ മന്ദിരത്തില്‍ രാവിലെ ൬ന്‌ വിശ്വകര്‍മ്മ ദേവപൂജ അര്‍ച്ചന, ൯ന്‌ യൂണിയന്‍ പ്രസിഡണ്റ്റ്‌ എ.രാജന്‍ പതാക ഉയര്‍ത്തും. ൧൦ന്‌ വിശ്വകര്‍മ്മ സഹസ്രനാമാര്‍ച്ചന, പ്രസാദവിതരണം,൧൧ന്‌ ഭാഗവത പാരായണം ൧൨ന്‌ മഹിളാ സംഘത്തിണ്റ്റെ നേതൃത്വത്തില്‍ സമൂഹ പ്രാര്‍ത്ഥന, ൨.൩൦ന്‌ കുമാരി ശരണ്യ രാജേന്ദ്രണ്റ്റെ കല്യാണസൌഗന്ധികം ഓട്ടന്‍തുള്ളല്‍. വൈകിട്ട്‌ ൪ന്‌ തിരുനക്കര മഹാദേവക്ഷേത്ര മൈതാനിയില്‍ നിന്നും ശ്രീ വിരാഡ്‌ വിശ്വകര്‍മ്മ ദേവനെ രഥത്തില്‍ എഴുന്നെള്ളിച്ചുകൊണ്ടുള്ള മഹാശോഭായാത്ര ആരംഭിക്കും. കോട്ടയം യൂണിയനിലെ ൭൩ ശാഖായോഗങ്ങളില്‍ നിന്നു ആയിരങ്ങള്‍ പങ്കെടുക്കുന്ന മഹാശോഭായാത്രക്ക്‌ താലപ്പൊലി, പഞ്ചവാദ്യം, മുത്തുക്കുടകള്‍, ഫ്ളോട്ടുകല്‍, അമ്മന്‍കുടം, മയിലാട്ടം, നിശ്ചലദൃശ്യങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവ അകമ്പടി സേവിക്കും. ശാസ്ത്രിറോഡ്‌, കലക്ട്രേറ്റ്‌, സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി ശോഭായാത്ര പഴയ പോലീസ്‌ സ്റ്റേഷന്‍ മൈതാനിയില്‍ സമാപിക്കും. ൬ന്‌ സാംസ്കാരിക സമ്മേളനം വിഎസ്‌എസ്‌ ജനറല്‍ സെക്രട്ടറി സി മുരുകപ്പന്‍ ആചാരി ഉദ്ഘാടനം ചെയ്യും. അഡ്വ.സുരേഷ്കുറുപ്പ്‌ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. സെക്രട്ടരി സി.ആര്‍.ബിജുമോന്‍ സ്വാഗതമാശംസിക്കും. മികച്ച ഫ്ളോട്ടുകള്‍ക്ക്‌ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ വക ട്രോഫി വിതരണം ചെയ്യും. കണ്‍വീനര്‍ പി.കെ.കൃഷ്ണകുമാര്‍ വിശ്വകര്‍മ്മദിന സന്ദേശം നല്‍കും. മുനിസിപ്പല്‍ ചെയര്‍മാന്‍ സണ്ണികലൂറ്‍, വി.എന്‍.വാസവന്‍, അഡ്വ.എം.എസ്‌.കരുണാകരന്‍, ബി.ഗോപകുമാര്‍, കെ.വി.രങ്കനാഥന്‍ചന്ദ്രാചാര്യ, എം.എസ്‌.രാജന്‍, എന്‍.കെ.ആചാരി, എസ്‌.ശിവരാമനാചാരി, എം.രാജേന്ദ്രന്‍, പി.എന്‍.തങ്കപ്പന്‍, വി.യു.ലംബോധരന്‍, എം.എന്‍.കേശവന്‍കുട്ടി, രേവമ്മ വിജയനാഥ്‌, പൊന്നമ്മ ദാമോദരന്‍ എന്നിവര്‍ പ്രസംഗിക്കും. ഓണംതുരുത്ത്‌: വിശ്വകര്‍മ്മ സര്‍വ്വീസ്‌ സൊസൈറ്റി ൩൮-ാം നമ്പര്‍ ശാഖാ മന്ദിരത്തില്‍ വച്ച്‌ വിശ്വകര്‍മ്മദിനം ഇന്ന്‌ ആഘോഷിക്കും. രാവിലെ ൮മണിക്ക്‌ പ്രസിഡണ്റ്റ്‌ എം.പി.പ്രഭാകരന്‍ പതാക ഉയര്‍ത്തും. ൮.൩൦ന്‌ വിശേഷാല്‍ പൂജകള്‍, പ്രസാദവിതരണം എന്നിവ നടത്തും. തുടര്‍ന്ന്‌ മഹിളാ സംഘത്തിണ്റ്റെ നേതൃത്വത്തില്‍ സമൂഹപ്രാര്‍ത്ഥന നടക്കും. ഉച്ചയ്ക്ക്‌ ൨മണിക്ക്‌ വൈസ്‌ പ്രസിഡണ്റ്റ്‌ പത്മനാഭനാചാരിയുടെ അദ്ധ്യക്ഷതയില്‍ പൊതുയോഗം നടക്കും. യൂണിയന്‍ പ്രതിനിധി പി.കെ.അജയകുമാര്‍, ജോയിണ്റ്റ്‌ സെക്രട്ടറി എ. ബാബു, ഖജാന്‍ജി സജിമോന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കുടമാളൂറ്‍: വിശ്വകര്‍മ്മ സര്‍വ്വീസ്‌ സൊസൈറ്റി ൧൨൨൭-ാം നമ്പര്‍ കുടമാളൂറ്‍ ശാഖയില്‍ വിശ്വകര്‍മ്മദിനം ഇന്ന്‌ സമുചിതമായി ആചരിക്കും. ശാഖാ അങ്കണത്തില്‍ രാവിലെ ൮ന്‌ പ്രസിഡണ്റ്റ്‌ എം.എസ്‌.ശിവപ്രസാദ്‌ പതാക ഉയര്‍ത്തും. ൯ന്‌ വിശ്വകര്‍മ്മ ദേവപൂജ അര്‍ച്ചന, ൧൦ന്‌ സമൂഹപ്രാര്‍ത്ഥന, പുരാണപാരായണം, പ്രസാദവിതരണം, ൧൧ന്‌ വിശ്വകര്‍മ്മദിന സമ്മേളനം സെക്രട്ടറി ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. എം.എസ്‌.ശിവപ്രസാദ്‌ അദ്ധ്യക്ഷത വഹിക്കും. ബാജി നാരായണന്‍, എം.കെ.ബിജു എന്നിവര്‍ പ്രസംഗിക്കും. കൊല്ലാട്‌: വിശ്വകര്‍മ്മ സര്‍വ്വീസ്‌ സൊസൈറ്റി കൊല്ലാട്‌ മുപ്പതാം നമ്പര്‍ ശാഖയില്‍ വിശ്വകര്‍മ്മദിനം വിവിധ പരിപാടികളോടെ ആചരിക്കും. ഇന്ന്‌ രാവിലെ ൮മണിക്ക്‌ ശാഖാ അങ്കണത്തില്‍ പ്രസിഡണ്റ്റ്‌ സി.കെ.രവീന്ദ്രന്‍ പതാക ഉയര്‍ത്തും. ൯മണിക്ക്‌ വിശ്വകര്‍മ്മ സഹസ്രനാമാര്‍ച്ചന, വിശേഷാല്‍പൂജകള്‍, പ്രസാദവിതരണം, ൧൦ന്‌ മഹിളാ സംഘത്തിണ്റ്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മദേവപ്രാര്‍ത്ഥന,൧൧ന്‌ പുരാണപാരായണം, ൧൨ന്‌ വിശ്വകര്‍മ്മദന സമ്മേളനം സെക്രട്ടറി എ.രാജന്‍ ഉദ്ഘാടനം ചെയ്യും. കെ.എന്‍.ഗോപി അദ്ധ്യക്ഷത വഹിക്കും. എം.രാജേന്ദ്രന്‍, സി.ആര്‍.ബിജുമോന്‍, പി.എസ്‌.ചന്ദ്രബാബു എന്നിവര്‍ പ്രസംഗിക്കും. പേരൂറ്‍,മൂലവട്ടം,കുമ്മനം,മാങ്ങാനം,മറിയപ്പള്ളി,പുത്തനങ്ങാടി ശാഖകളുടെ ആഭിമുഖ്യത്തിലും വിശ്വകര്‍മ്മജയന്തി ആഘോഷങ്ങള്‍ നടക്കും.