ദളിത് പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയാക്കി

Monday 21 April 2014 5:48 pm IST

ഭോപ്പാല്‍: രാജ്യത്തെ നടുക്കിയ ദല്‍ഹി പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് സമാനമായി മറ്റോരു സംഭവം കൂടി. ഓടിക്കൊണ്ടിരുന്ന ബസില്‍ പതിനാലുകാരിയായ ദളിത് പെണ്‍കുട്ടിയെ അഞ്ചംഗ സംഘം ചേര്‍ന്ന് പീഡിപ്പിച്ച ശേഷം റോഡിലേക്കെറിഞ്ഞ സംഭവമാണ് രാജ്യത്തിന് അപമാനമായിരിക്കുന്നത്. ഞായറാഴ്ച രാത്രി ഭോപ്പാലിന് സമീപം സിന്‍ഗ്രൗലി ജില്ലയിലാണ് സംഭവം. ബസ് െ്രെഡവര്‍ അടക്കമുള്ള സംഘമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് സൂചനയുണ്ട്. ജില്ലാ ആസ്ഥാനത്തിന് 15 കിലോമീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയെ റോഡിലെറിഞ്ഞത്. ചോര വാര്‍ന്നൊഴുകി റോഡില്‍ അവശ നിലയില്‍ കണ്ട പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ബന്ധുവീട്ടില്‍ നിന്ന് മടങ്ങി വരും വഴി സ്വകാര്യ ബസ് ഡ്രൈവര്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുകയറ്റിയതാണെന്ന് പെണ്‍കുട്ടി പൊലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്. ബസില്‍ കയറിയയുടന്‍ ബസ് ജീവനക്കാരടങ്ങുന്ന അഞ്ചംഗ സംഘം പീഡിപ്പിച്ചുവെന്നാണ് മൊഴി. ബസിന്റെ വാതിലും ജനലുകളും അടച്ചാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായതായി സൂചനയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.