തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിവിധ സമുദായങ്ങളുടെ പിന്തുണ ലഭിച്ചുവെന്ന് കെപിസിസി സര്‍ക്കാര്‍ ഏകോപനസമിതിയോഗം വിലയിരുത്തി. എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സമുദായങ്ങള്‍ യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന് യോഗത്തിനുശേഷം കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് വ്യക്തമാക്കി.
യുഡിഎഫിന് 15 സീറ്റ് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുകാര്‍ നേതൃതലം മുതല്‍ താഴെത്തട്ടുവരെ ഒന്നിച്ചു പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്ത് എന്‍.ശക്തന് വോട്ടു മറിച്ചുവെന്ന ആരോപണം ശരിയില്ലെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: