നിങ്ങള്‍ ഇവിടെനിന്ന് നേരെ സൂര്യനെ നോക്കി പുറപ്പെടുന്നുവെന്ന് വിചാരിക്കുക. ഇവിടെനിന്നു നോക്കുമ്പോള്‍ കാഴ്ചയില്‍ സൂര്യനൊരു ചെറിയ വസ്തുവാണ്, പത്തുലക്ഷം നാഴിക സൂര്യനോടടുക്കുമ്പോള്‍, സൂര്യന് വളരെ വലുതാകും. ഉയരുംതോറും സൂര്യന് കൂടുതല്‍ കൂടുതല്‍ വലുതായി കാണപ്പെടും. പല ഉയരത്തില്‍നിന്ന് ഒരേ സൂര്യന്റെ ഇരുപതിനായിരം ഫോട്ടോ എടുത്തെന്നു വിചാരിക്കുക.
ഈ ഇരുപതിനായിരം ഫോട്ടോയും തമ്മില്‍ വ്യത്യസ്തങ്ങളായിരിക്കും. അതുകൊണ്ട് അവയെല്ലാം ഒരേ സൂര്യന്റെ പ്രതിച്ഛായയാണെന്നുള്ളത് നിഷേധിക്കാമോ ? അതുപോലെ എല്ലാ മതസമ്പ്രദായങ്ങളും ഉത്കൃഷ്ടവും അപകൃഷ്ടവുമെല്ലാം ആ നിത്യചൈതന്യത്തിന്റെ, സര്‍വ്വേശ്വരന്റെ, സമീപത്തേക്കുള്ള വിഭിന്നഘട്ടങ്ങളാണ്. ചിലത് ചില താണചിന്തകള് ഉള്‍ക്കൊള്ളുന്നു, ചിലതിന്റെ കാഴ്ച കുറേ ഉയര്‍ന്നതും; അത്രയേ വ്യത്യാസമുള്ളൂ.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: