ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിക്ക് ആദ്യമായി വനിതാ ചീഫ് ജസ്റ്റിസ്. ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ഗോര്‍ല രോഹിണിയാണ് ദല്‍ഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ഇന്നലെ സ്ഥാനമേറ്റത്.
ജസ്റ്റിസ് രോഹിണി ലഫ്. ഗവര്‍ണര്‍ നജീബ് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 1966 ഒക്ടോബറില്‍ ദല്‍ഹി ഹൈക്കോടതി നിലവില്‍ വന്ന് 47 വര്‍ഷത്തിനുശേഷം ഇതാദ്യമാണ് ഒരു വനിതാ ചീഫ് ജസ്റ്റിസ് നിയമിക്കപ്പെടുന്നത്.
സ്റ്റിസ് എന്‍.വി. രമണ സ്ഥാനക്കയറ്റം നേടി സുപ്രീംകോടതിയിലേക്ക് പോയ ഒഴിവിലാണ് പുതിയ നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: