ഡിസി കിഴക്കേമുറിയുടെ ജന്മശതാബ്ദി ആഘോഷം

Monday 21 April 2014 9:52 pm IST

കോട്ടയം: ഡിസി കിഴക്കേമുറിയുടെ ജന്മശതാബ്ദി കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കും. ഇതിന്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണം ഇന്ന് 2.30ന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് സഹൃദയ ഗ്രന്ഥശാലാ അങ്കണത്തില്‍ നടക്കുന്ന യോഗത്തില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷമീര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. ഡിസിയുടെ പത്‌നി പൊന്നമ്മ ഡിസി ദീപശിഖ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.കെ. കരുണാകരന് കൈമാറും. ജാഥയ്ക്ക് പൊന്‍കുന്നം, കൊടുങ്ങൂര്‍, പാമ്പാടി, മണര്‍കാട്, കോട്ടയം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. വൈകിട്ട് 5.15ന് കോട്ടയം പഴയ പോലീസ് മൈതാനിയില്‍ ചേരുന്ന യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. കോട്ടയം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി. ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിക്കും. നാളെ 3ന് ഡിസിയുടെ ജന്മശതാബ്ദി സമ്മേളനം കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാര്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എം.കെ. സാനു ഡിസി കിഴക്കേമുറി അനുസ്മരണ പ്രഭാഷണം നടത്തും. ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഏഴാച്ചേരി രാമചന്ദ്രന്‍, വി.എന്‍. വാസവന്‍, എം.പി. സന്തോഷ്‌കുമാര്‍, വി.കെ. കരുണാകരന്‍, രവി ഡിസി, എ.കെ. ജോസഫ്, കെ.ആര്‍. ചന്ദ്രമോഹനന്‍, ബി. ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.