ഐക്യ ട്രേഡ് യൂണിയന്‍ സമരം തുടരുന്നു: ലോറിയില്‍ തടികയറ്റാനുള്ള ശ്രമം തടഞ്ഞു

Monday 21 April 2014 9:54 pm IST

എരുമേലി: തടിവെട്ട് മേഖലയില്‍ വെരിഫിക്കേഷന്‍ നടത്തണമെന്നാവശ്യപ്പെട്ട് ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സമരം നടക്കുന്നതിനിടെ ലോറിയില്‍ തടികയറ്റാനുള്ള ചില യൂണിയനുകളുടെ ശ്രമം ഐക്യട്രേഡ് യൂണിയന്‍ സമരക്കാര്‍ തടഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെ എരുമലിയില്‍ സിഐടിയുവിന്റെ നേതൃത്വത്തിലുള്ള യൂണിയനനുകലികളാണ് തടി കയറ്റാന്‍ നീക്കമാരംഭിച്ചത്. എന്നാല്‍ സംഭവം അറിഞ്ഞെത്തിയ സമരക്കാര്‍ ലോറിയില്‍ തടി കയറ്റുന്നത് തടയുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇരുകൂട്ടരുമായി നടന്ന ചര്‍ച്ചയില്‍ ലോറിയില്‍ കയറ്റിയ തടി മാത്രം കൊണ്ടുപോകാന്‍ തീരുമാനിക്കുകയും നാളെ ലേബര്‍ ഓഫീസില്‍ നടക്കുന്ന വെരിഫിക്കേഷന്‍ നടപടിയില്‍ സഹകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. മൂന്നു വര്‍ഷത്തിലൊരിക്കല്‍ വെരിഫിക്കേ,ന്‍ നടത്തണമെന്ന നിയമവ്യവസ്ഥ കാറ്റില്‍പ്പറത്തി കഴിഞ്ഞ എട്ടുവര്‍ഷമായി വെരിഫിക്കേഷന്‍ നടത്താതിരിക്കുന്നതിനെതിരെയാണ് ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ എരുമേലിയില്‍ സമരം നടന്നുവരുന്നത്. വെരിഫിക്കേഷന്‍ നടക്കാനുള്ള നടപടികളോരോന്നും സാങ്കേതിക കാരണങ്ങള്‍ നിരത്തി അട്ടിമറിക്കാനാണ് പല യൂണിയനുകളും ശ്രമിച്ചതെന്നും ഐക്യട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ടിമ്പര്‍ മേഖലയില്‍ വെരിഫിക്കേഷന്‍ അടിയന്തരമായി നടത്തണമെന്ന് എരുമേലിയില്‍ ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ നാസര്‍ പനച്ചി അദ്ധ്യക്ഷത വഹിച്ചു. വിവിധ യൂണിയന്‍ നേതാക്കളായ ജോസ് പുത്തേട്ട്, വര്‍ഗ്ഗീസ് മത്തായി, ജേക്കബ് മാത്യു, സി.ജി. സദാനന്ദന്‍, പ്രകാശ് പുളിക്കന്‍, കെ.സി. കുര്യന്‍, സി.ആര്‍. ദാമോദരന്‍, അജിത് കടക്കയം, അക്ബര്‍ പള്ളിവീട്ടില്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിന് പി.കെ. വിശ്വംഭരന്‍, പി.എന്‍. സോമന്‍, ടി.ആര്‍. രാജന്‍, എം.കെ. ഗോപി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.