പോലീസ് പ്രതികളെ സംരക്ഷിക്കുന്നു: ബിജെപി

Monday 21 April 2014 9:54 pm IST

കുമരകം: ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ളവരെ പോലീസ് സംരക്ഷിക്കുന്നതായി ബിജെപി കുമരകം പഞ്ചായത്ത് കമ്മറ്റി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് തലേദിവസം പോസ്റ്റര്‍ പതിക്കുന്നതിനെ ചൊല്ലി ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ബിജെപി പ്രവര്‍ത്തകനായ കരിവേലില്‍ സതീഷിന് വെട്ടേറ്റത്. സംഭവത്തില്‍ പിടികൂടിയ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ ഇപ്പോള്‍ റിമാന്‍ഡറിലാണ്. മുഖ്യപ്രതിസ്ഥാനത്തുള്ള വിജയപ്പന്‍ വേലച്ചേരി, പ്രശാന്ത് കടമ്പനാട്, പ്രദീപ് ലക്ഷംവീട് എന്നിവര്‍ പോലീസിന്റെ ഒത്താശയോടെ ഒളിവില്‍ കഴിയുകയാണെന്ന് കുമരകം തെക്കുംകരയില്‍ രാഷ്ട്രീയ സ്വയംസേവക സംഘവും ബിജെപി കുമരകം പഞ്ചായത്ത് കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച നയവിശദീകരണ യോഗത്തില്‍ ആരോപിച്ചു. ബിജെപി കുമരകം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.എന്‍. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍എസ്എസ്, കോട്ടയം താലൂക്ക് കാര്യവാഹ് എസ്. ഹരി, ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം കമ്മറ്റിയംഗം പി.കെ. ചന്ദ്രബോസ്, ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.കെ. സേതു തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.