ചെന്നൈ: ഡിഎംകെയില്‍ നിന്ന് അടുത്തിടെ പുറത്താക്കപ്പെട്ട എം.കെ.അഴഗിരി വിരുത് നഗറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വൈക്കോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. നേരത്തെ വൈക്കോ പിന്തുണയ്ക്കായി അഴഗിരിയെ സന്ദര്‍ശിച്ചിരുന്നു. ഇന്ന് മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി അഴഗിരി പരസ്യ പ്രചാരണത്തിനിറങ്ങും.
തന്നെപ്പോലെ തന്നെ ഡിഎംകെ അവഗണിച്ച വൈക്കോയ്ക്ക് വോട്ട് ചെയ്യാനാണ് അഴഗിരി വിരുതനഗറിലെ അണികളോട് നിര്‍ദ്ദേശിച്ചത്. തമിഴരുടെ ശബ്ദം വൈക്കോയ്ക്ക് പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ കഴിയുമെന്നും അഴഗിരി പറഞ്ഞു. തന്റെ നിലപാട് വ്യക്തമാക്കാതിരുന്ന അഴഗിരി 24ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: