പ്രതിഷേധിക്കാം, നിയമം കൈയിലെടുക്കരുത് - മുഖ്യമന്ത്രി

Saturday 17 September 2011 3:50 pm IST

കോഴിക്കോട്‌: പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ നിയമം കൈയിലെടുക്കാനോ, ക്രമസമാധാനം തകര്‍ക്കാനോ ആരെയും അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ചു സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ കോഴിക്കോട്ട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതിനുളള സ്വാതന്ത്ര്യത്തെ ഒരിക്കലും ചോദ്യം ചെയ്യില്ല. പക്ഷേ നിയമം കൈയിലെടുക്കാനും അക്രമം അഴിച്ചു വിടാനും അനുവദിക്കില്ല. പെട്രോളിന്റെ അധിക നികുതി ഒഴിവാക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ ഉച്ചയ്ക്കു മുന്‍പു തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ ധനകാര്യ മന്ത്രി കെ.എം. മാണിയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.