സ്വവര്‍ഗരതി നിയമവിരുദ്ധം; വിധി പുനപരിശോധിക്കുമെന്ന് സുപ്രീംകോടതി

Tuesday 22 April 2014 2:22 pm IST

ന്യൂദല്‍ഹി: സ്വവര്‍ഗരതി നിയമവിരുദ്ധവും ക്രിമിനല്‍ കുറ്റവുമാക്കിയ വിധി പുനപരിശോധിക്കുമെന്ന് സുപ്രീംകോടതി. തുറന്ന കോടതിയില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. സ്വവര്‍ഗരതി നിയമവിധേയമാക്കി മാറ്റിയ 2009ലെ ദല്‍ഹി ഹൈക്കോടതി വിധി റദ്ദ് ചെയ്താണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റവും നിയമവിരുദ്ധവും ആണെന്ന് സുപ്രീംകോടതി വിധിച്ചത്. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന് സ്ഥാപിക്കുന്ന ഐപിസി സെക്ഷന്‍ 377 നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യമാകെ അലയടിച്ചത്. വിധിക്കെതിരെ സമര്‍പ്പിച്ച കേന്ദ്രസര്‍ക്കാരിന്റേതടക്കമുള്ള എട്ട് പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.