ബിഎംഎസ് പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തി

Tuesday 22 April 2014 9:21 pm IST

കോട്ടയം: കോട്ടയത്തെ രാജേഷ് മെറ്റല്‍സിലെ തൊഴിലാളികളെ അന്യായമായി പിരിച്ചുവിട്ട മാനേജ്‌മെന്റിന്റെ നടപടിക്കെതിരെയും പിരിച്ചുവിട്ടതൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടും ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ കോട്ടയം, പാലാ, ചങ്ങനാശേരി, ചെങ്ങന്നൂര്‍ എന്നീ സ്ഥലങ്ങളിലുള്ള രാജേഷ് മെറ്റല്‍സിന്റെ സ്ഥാപനങ്ങളിലേക്ക് തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കോട്ടയത്ത് നടന്ന പ്രതിഷേധ ധര്‍ണ്ണാസമരം ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. എം.എസ്. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് പി.കെ. സാബു അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി നളിനാക്ഷന്‍, പ്രസിഡന്റ് വി.എസ്. പ്രസാദ്, മേഖലാ സെക്രട്ടറി മനോജ് മാധവന്‍, എ.പി. കൊച്ചുമോന്‍, പി.എസ്. തങ്കച്ചന്‍, അലക്‌സാണ്ടര്‍, വിനോദ് കുമാരനല്ലൂര്‍, ഉണ്ണികൃഷ്ണന്‍ മറ്റക്കര എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തില്‍ മോഹനന്‍, ജോഷി, ബിജു, ശ്രീകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.