വൈക്കം: സാമൂഹികമായ ആത്മീയതയിലൂന്നിയ സംസ്കാരം അനിവാര്യമാണെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. വൈക്കത്ത് ശാന്തിഗിരി പ്രാര്‍ത്ഥനാകേന്ദ്രത്തിന്റെ ഒന്നാമത് വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയെ മതമായി തെറ്റിദ്ധരിക്കുന്ന കാലമാണ് ഇന്ന്. മതത്തിനതീതമായി ചിന്തിക്കുമ്പോഴാണ് ആത്മീയതയ്ക്ക് അര്‍ത്ഥമുണ്ടാകുന്നത്. ആത്മായ ഗുരുക്കന്മാരുടെ പാതയാണ് എന്നും സമൂഹത്തെ പരിവര്ത്തനപ്പെടുത്തിയിട്ടുള്ളതെന്ന് സ്വാമി പറഞ്ഞു. ശാന്തിഗിരി ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപസ്വി, വി.ജോയി, വിജയന് മാച്ചേരി, ജി. ബാലകൃഷ്ണന്, സുരേഷ് കൃഷ്ണന്, വി. നന്ദുലാല്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനകള്‍, അന്നദാനം എന്നിവ നടന്നു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നായി നിരവധി ഭക്തര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: