ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ഫൊറോനാ പള്ളിയില്‍ വി. ഗീവര്‍ഗീസിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ.തോമസ് ഓലിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.തിരുനാളിനു തുടക്കം കുറിച്ച് വല്യച്ചന് മലയില്‍ നടന്ന ജോര്‍ജ്ജ് നാമധാരികലുടെ സംഗമശേഷം കൊടിയേറ്റിനുള്ള പതാക ആഘോഷമായി പള്ളിയിലേക്ക് കൊണ്ടുവന്നു. ഇന്ന് രാവിലെ 9.30ന് തിരുസ്വരൂപ പ്രതിഷ്ഠ,വൈകിട്ട 6.15ന് തിരുനാള്‍ പ്രദക്ഷിണം, 8ന് അരുവിത്തുറ വെടിക്കെട്ട്, നാളെ ഉച്ചയ്ക്ക് 2.15ന് തിരുനാള്‍ പ്രദക്ഷിണം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: