ചെങ്ങന്നൂര്‍: സിപിഐ ചെങ്ങന്നൂര്‍ മണ്ഡലം കമ്മറ്റി ഓഫീസ് വളപ്പിലെ ഉപയോഗശൂന്യമായ കിണറിനുള്ളില്‍ നാലു ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ പത്തോടെ ഓഫീസ് തുറന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ അസഹനീയമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിനുള്ളില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
175 സെന്റീമീറ്റര്‍ ഉയരമുണ്ട്. ഇരുനിറം, നര ഇടകലര്‍ന്ന താടി, ഇളം പച്ചനിറത്തില്‍ കളങ്ങളോടുകൂടിയ കൈലിയും നീലയും കറപ്പും നിറങ്ങളുള്ള രണ്ട് അടിവസ്ത്രവുമാണ് വേഷം. കിണറിന് സമീപത്തുനിന്നും ഇയാളുടേതെന്ന് സംശയിക്കുന്ന ചാരനിറത്തില്‍ കളങ്ങളോടുകൂടിയ ഷര്‍ട്ടും കണ്ടെത്തി. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: