മന്‍‌മോഹന്‍ - ഒബാമ കൂടിക്കഴ്ചയില്ല

Saturday 17 September 2011 3:28 pm IST

വാഷിങ്ടണ്‍: ന്യൂയോര്‍ക്കില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന യു.എന്‍ പൊതുസഭ സമ്മേളനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും കൂടിക്കാഴ്ച നടത്തില്ല. ഒബാമയുടെ കാര്യപരിപാടികളില്‍ മന്‍മോഹന്‍ സിങ്ങോ മറ്റു ദക്ഷിണേഷ്യന്‍ നേതാക്കളുമായോ ഉളള കൂടിക്കാഴ്ചയില്ലെന്ന് യു.എസ് ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് ബെന്‍ റോഡ്സ് അറിയിച്ചു. ഈ വര്‍ഷാവസാനം നടക്കുന്ന പൂര്‍വേഷ്യന്‍ ഉച്ചകോടി ഉള്‍പ്പെടെയുളള രാജ്യാന്തര സമ്മേളനങ്ങള്‍ക്കിടെ ഒബാമയ്ക്കു മന്‍മോഹനുമായി കൂടിക്കാഴ്ച നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെണ് റോഡ്സ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.