‘മിസ്റ്റര്‍ ഫ്രോഡി’ന് തിയേറ്ററുകളില്‍ വിലക്ക്

Wednesday 23 April 2014 2:07 pm IST

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രം ‘മിസ്റ്റര്‍ ഫ്രോഡി’ന് തിയേറ്ററുകളില്‍ വിലക്ക്. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍ അറിയിച്ചു. ഇതോടെ മേയ് എട്ടിന് റിലീസ് ചെയ്യാനിരുന്ന സിനിമ പ്രതിസന്ധിയിലായി. ചിത്രത്തിന്റെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരായ ഫിലിം എക്‌സിബിറ്റ് ഫെഡറേഷന്‍ വിലക്കിനെ തുടര്‍ന്നാണ് തീരുമാനം. 2014ലെ ആദ്യ മോഹന്‍ലാല്‍ ചിത്രമാണ് ‘മിസ്റ്റര്‍ ഫ്രോഡ്’. കഴിഞ്ഞ വര്‍ഷം ഫിലിം എക്‌സിബിറ്റ് ഫെഡറേഷന്റെ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പ്രമുഖ സംവിധായകരും താരങ്ങളും പങ്കെടുക്കാതിരുന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതെന്നാണ് സൂചന. സംവിധായകരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനയായ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ നിര്‍ദേശ പ്രകാരമാണ് താരങ്ങളടക്കമുള്ളവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് എക്‌സിബിറ്റേഷന്‍ ഫെഡറേഷന്‍ അംഗങ്ങള്‍ ആരോപിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിന് ശേഷമെ ചിത്രീകരണം തുടങ്ങാവൂ നേരത്തെ തന്നെ പറഞ്ഞിരുന്നതായി തിയേറ്റര്‍ ഉടമകള്‍ പറയുന്നു. നിര്‍ദേശം അവഗണിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിംഗ് തീയതിയും നിശ്ചയിച്ച സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ഫെഫ്ക മുന്നോട്ടുവരണമെന്ന നിലപാടിലാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.