തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ പിടിച്ചെടുത്തത് 240 കോടിയുടെ കള്ളപ്പണം

Wednesday 23 April 2014 4:04 pm IST

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് ശേഷം ഇതു വരെ കണക്കില്‍ പെടാത്ത 240 കോടി രൂപ പിടിച്ചെടുത്തതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നാണ് കൂടുതല്‍ പണം പിടിച്ചെടുത്തത്. 120 കോടി രൂപ. തമിഴ്‌നാട്ടില്‍ നിന്ന് 32 കോടി രൂപ പിടിച്ചെടുത്തു. ഇതിന് പുറമെ 104 കിലോഗ്രാം മയക്കുമരുന്നും കമ്മീഷന്‍ പിടിച്ചെടുത്തിട്ടുണ്ട്. വോട്ടര്‍മമാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാനിരുന്ന 1കോടി 32 ലക്ഷം ലിറ്റര്‍ മദ്യവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തിട്ടുണ്ട്. കേന്ദ്ര റവന്യൂ സര്‍വീസ്,​ ആദായ നികുതി വകുപ്പ്,​ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് തുടങ്ങിയ വകുപ്പുകളാണ് ഇക്കാര്യത്തില്‍ കമ്മീഷനെ സഹായിക്കാന്‍ രംഗത്തുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.