തൃക്കൊടിത്താനം: ജനം ശുദ്ധജലമില്ലാതെ വലയുമ്പോള്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത് നന്നാക്കാന്‍ നടപടിയില്ല.കവിയൂര്‍ റോഡില്‍ തൃക്കൊടിത്താനം ആരമലയ്ക്ക് സമീപമാണ് പൈപ്പ് പൊട്ടി ഒഴുകുന്നത്.ഒരുമാസമായി വന്‍ ജലധാരയായി വെളളം നഷ്ടപ്പെട്ടിട്ടും അധികൃതര്‍ നന്നാക്കാന്‍ താല്പര്യം കാട്ടുന്നില്ല.പതിനായിരകണക്കിന് ലിറ്റര്‍ വെളളമാണ് ദിവസവും ഇവിടെ നഷ്ടപ്പെടുന്നത്.ഇതുമൂലം സമീപ വീടുകളില്‍ വെളളം ലഭിക്കുന്നില്ല.പൈപ്പ് പൊട്ടി ഒഴുകുന്നിടം ഒഴിവാക്കുമ്പോള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവാണ്.കഴിഞ്ഞദിവസം ഇവിടെ ബൈക്കപകടത്തില്‍ യുവാവിന് സാരമായി പരിക്കേറ്റിരുന്നു.ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ജലഅതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ വിവരം അറിയിച്ചിട്ടും പൈപ്പ് നന്നാക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധ സമരത്തിനുളള ഒരുക്കത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: