ശുദ്ധ ഹൃദയന്മാര്‍

Wednesday 23 April 2014 9:24 pm IST

ദുര്‍ബ്ബലന്മാരുടെ ഈ ലോകത്ത്‌ പോയി നെഞ്ചുതട്ടി നിങ്ങള്‍ ധര്‍മ മാര്‍ഗങ്ങളെ വിളംബരം ചെയ്യിന്‍. തഥാതന്റെ നാമം ഏത്‌ ഹൃദയത്തില്‍ ഉണ്ടോ അവന്‍ എവിടെയും ശ്രദ്ധിക്കപ്പെടും. ഈ കാര്യം നിങ്ങള്‍ മനസ്സില്‍ വച്ചോളൂ. വരും കാലങ്ങളില്‍ നിങ്ങള്‍ക്ക്‌ അത്‌ ബോധ്യപ്പെടും. തഥാതന്റെ നാമം പ്രതിഷ്ഠിച്ച ശുദ്ധഹൃദയന്മാര്‍ ആയിരക്കണക്കിന്‌ ജനങ്ങളുടെ ഇടയില്‍ പോയാലും ഏവരാലും ശ്രദ്ധിക്കപ്പെടും. തഥാതന്റെ സാന്നിധ്യം അവരുടെ മുഖത്ത്‌ കളിയാടുന്നത്‌ കാണാം. അ പ്രകാശം ലോകത്തിന്‌ വെളിച്ചം പകരും. അതുകൊണ്ട്‌ എവിടെയും ഏത്‌ കാലത്തും ഏത്‌ സമയത്തും ധീരന്മാരായി വാഴാന്‍ നമുക്ക്‌ കഴിയണം. തഥാതന്റെ നാമധേയത്തില്‍ അവന്റെ ധര്‍മമാര്‍ഗങ്ങളെ കൈപ്പറ്റി ജീവിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയണം. ആരുടെ പ്രലോഭനങ്ങളിലും നിങ്ങള്‍ വശംവദരാകരുത്‌. ദുര്‍ബലരായ ഇന്നത്തെ ജനങ്ങളുടെ മാനസിക വികാരങ്ങള്‍ക്ക്‌ കീഴ്പ്പെട്ടത്‌ അതിന്‌ പുറകില്‍ തലചൊറിഞ്ഞ്‌ നടക്കേണ്ടവരല്ല നമ്മള്‍. തഥാതന്റെ വൈഭവം, പ്രതാപം അത്‌ അന്തരംഗത്തില്‍ അറിയുന്നവര്‍ക്കാണ്‌ ഇവിടെ സ്ഥാനം. - തഥാതന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.