ആര്‍. ഹരി മുംബൈയില്‍ വോട്ട്‌ ചെയ്തു

Thursday 24 April 2014 9:20 pm IST

മുംബൈ: ആര്‍എസ്‌എസിന്റെ മുതിര്‍ന്ന പ്രചാരകന്‍ ആര്‍. ഹരി ഇന്നലെ മുംബൈയില്‍ വോട്ട്‌ ചെയ്തു. മുംബൈ സൗത്ത്‌ സെന്റര്‍ മണ്ഡലത്തിലെ 156-ാ‍ം ബൂത്തായ സമര്‍ത്ഥ രാമദാസ്‌ വ്യായാമശാലയിലെ ബൂത്തിലാണ്‌ അദ്ദേഹം ഇന്നലെ കാലത്ത്‌ 7 മണിയോടെ ആദ്യ വോട്ടര്‍മാരില്‍ ഒരാളായി വോട്ട്‌ ചെയ്തത്‌. ആര്‍എസ്‌എസിന്റെ അഖില ഭാരതീയ ബൗദ്ധിക്‌ പ്രമുഖ്‌ ആയിരുന്ന കാലത്ത്‌ അദ്ദേഹത്തിന്റെ കേന്ദ്രമായിരുന്ന പിതൃഛായ ഈ ബൂത്തിന്റെ പരിധിയിലാണ്‌.
എന്‍ഡിഎ സഖ്യത്തിലെ ശിവസേനാ സ്ഥാനാര്‍ത്ഥി രാഹുല്‍ ഷെവാലെയും സിറ്റിംഗ്‌ എം.പിയായ കോണ്‍ഗ്രസിലെ ഏകനാഥ്‌ ബെയ്ക്ക്‌വാദും തമ്മിലാണ്‌ ഇവിടെ പ്രധാന മത്സരം. കൊച്ചിയില്‍ നിന്നും വോട്ട്‌ ചെയ്യാന്‍ വേണ്ടി മാത്രമാണ്‌ 86 കാരനായ ആര്‍. ഹരി ഇത്രയും ദൂരം സഞ്ചരിച്ച്‌ മുംബൈയില്‍ എത്തിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.