കൊച്ചി: ബാര്‍ ലൈസന്‍സ് സംബന്ധിച്ച കേസ് എജിക്ക് അസൗകര്യമുള്ളതിനാല്‍ മാറ്റി വയ്ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. എന്നാല്‍ കേസ് തള്ളിയ ജസ്റ്റീസ് ചിദംബരേശന് കേസ് ഇന്ന് രണ്ട് മണിക്ക് പരിഗണിക്കുമെന്നും അറിയിച്ചു.
ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് 54 കേസുകളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. നേരത്തെ ഹൈക്കോടതി അഭിഭാഷകന് തവമണി വീട്ടിലെത്തി അബ്കാരി കേസിനെക്കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്മാറിയിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് ചിദംബരേശിന്റെ ബഞ്ച് കേസുകള്‍ പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: