സിഡ്നി: ഓസ്ട്രേലിയന്‍ യാത്രാ വിമാനം റാഞ്ചിയതല്ലെന്ന് മലേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരില്‍ ഒരാള്‍ മദ്യപിച്ച് കോക്പിറ്റില്‍ കയറി പ്രശ്നമുണ്ടാക്കി. ഇതോടെ അപായ സൂചന നല്കി പൈലറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനില്‍ നിന്നും ഇന്തോന്യേഷ്യയിലേക്ക് പോയ എ 737800 വിമാനം റാഞ്ചിയതായി വാര്‍ത്തവന്നിരുന്നു. എന്നാല്‍ സംഭവം, മദ്യലഹരിയിലായ യാത്രക്കാരന് മൂലമുണ്ടായ തെറ്റിദ്ധാരണയാണെന്ന് പൈലറ്റ് വിശദീകരിച്ചതോടെയാണ് ആശങ്കയ്ക്ക് അറുതിയായത്.
ഒരു യാത്രക്കാരന് കോക്ക്പിറ്റിലേയ്ക്ക് അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചപ്പോള്‍ പൈലറ്റ് അത്യാഹിത സന്ദേശമയക്കുകയായിരുന്നു. ഇതോടെ അടിയന്തിരമായി ബാലി വിമാനത്താവളത്തില്‍ വിമാനം ഇറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: