തൃശൂര്‍: ഹിന്ദു ഐക്യവേദിയുടെ ദിദ്വിന സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും. രാവിലെ 10ന് സാഹിത്യ അക്കാദമി ഹാളിലാണ് ഹിന്ദു നേതൃ സമ്മേളനം. നേതൃസമ്മേളനം മാതാ അമൃതാനന്ദമയീമഠത്തിലെ സ്വാമി പ്രണവാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 150 ലധികം സമുദായ സംഘടനകളില്‍ നിന്നായി 250ലധികം സംഘടനാ നേതാക്കള്‍ പങ്കെടുക്കും.
27ന് രാവിലെ 10ന് സംസ്ഥാന പ്രതിനിധിസമ്മേളനം ചേര്‍പ്പ് സിഎന്‍എന്‍ ഹൈസ്കൂളിലാണ് നടക്കുന്നത്. പ്രതിനിധി സമ്മേളനം സംസ്ഥാന അദ്ധ്യക്ഷ കെ. പി. ശശികലടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ. എന്‍. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും.
സമ്മേളനത്തില്‍ കുമ്മനം രാജശേഖരന്, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, കെ. റ്റി. ഭാസ്കരന്, വി. ആര്. സത്യവാന്, ആര്. വി. ബാബു, ഇ. എസ്. ബിജു, കെ. പി. ഹരിദാസ്, എം. രാധാകൃഷ്ണന്, സി. ബാബു, വി. സുശികുമാര്‍, അരവിന്ദാക്ഷന് നായര്‍ എന്നിവര്‍ മാര്‍ഗ്ഗദര്‍ശനം നല്‍കും. പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാനത്തെ വിവിധ താലൂക്കുകളില്‍ നിന്നായി 700 പ്രതിനിധികള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: