ടിംബര്‍ തൊഴിലാളി സമരം ഒത്തുതീര്‍പ്പായി

Friday 25 April 2014 9:51 pm IST

എരുമേലി: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ എരുമേലി പഞ്ചായത്തില്‍ ടിംബര്‍ തൊഴിലാളികള്‍ നടത്തിവന്നിരുന്ന സമരം എരുമേലി സബ് ഇന്‍സ്‌പെക്ടറുടെ മദ്ധ്യസ്ഥതയില്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജനചര്‍ച്ചയില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഒത്തുതീര്‍പ്പായി. അംഗീകൃത തൊഴിലാളികളുടെ ഹിത പരിശോധന സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ മുഴുവന്‍ സെക്രട്ടറിമാരും പങ്കെടുക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കുമെന്നും ധാരണ ആയതിന്റെ അടിസ്ഥാനത്തില്‍ സംയുക്ത ട്രേഡ്‌യൂണിയന്‍ താല്‍ക്കാലികമായി സമരം പിന്‍വലിച്ചതായി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.