മട്ടാഞ്ചേരി: ചരക്ക്ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. തോപ്പുംപടി ബിഒടി പാലത്തിന് വടക്കുഭാഗത്ത് ഇന്നലെ രാവിലെയാണ് അപകടം നടന്നത്. ബൈക്ക്യാത്രികരായ മുണ്ടംവേലി സാന്തോം കോളനിയില്‍ താമസിക്കുന്ന എലത്തിങ്കല് വീട്ടില്‍ ജോസിയുടെ മകന് നിജൂ ജോസഫ് (25), ചെറിയ കാക്രാഞ്ചേരി വീട്ടില്‍ ജോണ്സണ് മകന് എബിന് ജോര്‍ജ് (26) എന്നിവരാണ് മരിച്ചത്. അയല്‍വാസികളായ യുവാക്കള്‍ മാള്‍ബിള്‍ ജോലിക്കാരാണ്.
പെരുമ്പാവൂരിലെ ജോലിസ്ഥലത്തേക്ക് പോകവെയാണ് ഇവരുടെ ബൈക്ക് ഐലന്റില്‍ കാപ്പിക്കുരുവുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ചത്. യുവാക്കളെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ലോറിഡ്രൈവര്‍ സത്യന് നിസാരപരിക്കുകളോടെ ചികിത്സയിലാണ്. നിജൂ ജോസഫിന്റെ മാതാവ് മോളി. മിനി, നിമ്മി എന്നിവര്‍ സഹോദരങ്ങള്‍. മൃതദേഹം മുണ്ടംവേലി സെന്റ് ലൂയിസ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. എബിന് ജോര്‍ജിന്റെ മാതാവ് ലിസ്സി. സഹോദരങ്ങള്‍: ജിബിന്‍, ക്രിസ്റ്റി. സംസ്കാരം ഇന്ന് രാവിലെ 9 ന് നടക്കും. ലോറിഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: