കാഞ്ഞിരപ്പള്ളി: അന്യംനിന്നുകൊണ്ടിരിക്കുന്ന വോളിബോള്രംഗം നിലനിര്‍ത്താനായി ആദ്യകാല വോളിതാരങ്ങളുടെ നേതൃത്വത്തില്‍ വോളിഫ്രണ്ട്സ്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് അവധിക്കാലത്ത് അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ വോളിയില്‍ പരിശീലനം നല്‍കുന്നത്. കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്കൂളിനോട് അനുബ്ധിച്ച് എല്ലാ ദിവസവും രാവിലെ 6ന് ആരംഭിക്കുന്ന പരിശീലനം 10 വരെ നീളും.
കുട്ടികള്‍ക്ക് പാലും മുട്ടയും ഭക്ഷണവും സംഘാടകര്‍ തന്നെ തികച്ചും സൗജന്യമായി നല്കുന്നു. ഇതിനുള്ള ചെലവ് ഭാരവാഹികള്‍ തന്നെ വഹിക്കുകയാണ്. ഇതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്പോര്‍ട്സ് യൂണിഫോം, ഷൂ, ഇതരസാമഗ്രികള് എന്നിവയും ഇവര്‍ വാങ്ങി നല്‍കും. മെയ് 4ന് പരിശീലന സമാപനവും കുടുംബസംഗമവും വൈകുന്നേരം 6ന് കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ഹൈക്കോടതി ജഡ്ജി ഫാറൂഖ് അല്‍ റഷീദ് മുഖ്യാതിഥിയായിരിക്കും.
മുന്‍ വോളി ദേശീയതാരങ്ങളായ മുഹമ്മദാലി പൈനാപ്പള്ളില്‍, എം.എസ്. ബഷീര്‍ മൂക്കിക്കട്ട്, ശശി എബ്രഹാം, നവാസ് എന്നിവരാണ് പരിശീലകര്‍. മുന്‍ ഏഷ്യന്‍ താരം അബ്ദുള്‍ റസാഖ് പ്രസിഡന്റും ശശി എബ്രഹാം സെക്രട്ടറിയുമായാണ് വോളി ഫ്രണ്ട്സ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: