അമൃത്സര്‍: പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ സഹോദരന് ദല്‍ജീത് സിംഗ് കോഹ്ലി ബിജെപിയില്‍ ചേര്‍ന്നു. അമൃത്സറില് ഇന്നലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ പ്രചാരണ റാലിയിലാണ് ദല്‍ജീത് ബിജെപി അംഗത്വം സ്വീകരിച്ചത്. ദല്‍ജീതിനെ മോദി ആശ്ലേഷിച്ച് സ്വാഗതം ചെയ്തു. കോണ്‍ഗ്രസിനും കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മൂര്‍ദ്ധന്യത്തില്‍ കിട്ടിയ കനത്ത പ്രഹരമായി ഈ സംഭവം.
അരുണ്‍ ജെയ്റ്റ്ലിയുടെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയുടെ ഭാഗമായ റാലിയിലാണ് ദല്‍ജീത്, മോദിയുടെ വേദിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: