ആദര്‍ശത്തിന്റെ ആള്‍രൂപം; കെ.ജി. മാരാര്‍ക്ക്‌ സ്മരണാഞ്ജലി

Friday 25 April 2014 10:26 pm IST

കൊച്ചി: ആദര്‍ശത്തിന്റെ ആള്‍രൂപംപോലെ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച കെ.ജി. മാരാര്‍ക്ക്‌ നാടെങ്ങും സ്മരണാഞ്ജലി. കെ.ജി. മാരാരുടെ 19-ാ‍ം ചരമവാര്‍ഷിക ദിനമായ ഇന്നലെ ബിജെപി ജില്ലാ കമ്മറ്റിയുടെയും മണ്ഡലം കമ്മറ്റികളുടെയും നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ അനുസ്മരണയോഗങ്ങള്‍ നടന്നു.
ജില്ലാ കമ്മറ്റി എറണാകുളത്ത്‌ സംഘടിപ്പിച്ച കെ.ജി. മാരാര്‍ അനുസ്മരണം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധിഘട്ടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ കെ.ജി. മാരാരുടെ ജീവിതം പ്രചോദനമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന്‌ കാണുന്ന സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്താണ്‌ കെ.ജി. മാരാര്‍ ബിജെപി പ്രവര്‍ത്തനത്തിനായി മുഴുവന്‍ സമയ പ്രവര്‍ത്തകനായി കേരളമൊട്ടാകെ സഞ്ചരിച്ചത്‌. മാരാര്‍ജിയുടെ വേര്‍പാട്‌ സൃഷ്ടിച്ച വിടവ്‌ പാര്‍ട്ടിക്ക്‌ ഇപ്പോഴും നികത്തനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി.ജെ. തോമസ്‌ അധ്യക്ഷനായിരുന്നു. കെ.ജി. മാരാരുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ്‌ ചടങ്ങിന്‌ തുടക്കമായത്‌.
വിവിധ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലും അനുസ്മരണയോഗങ്ങള്‍ നടന്നു. ജില്ല, നിയോജകമണ്ഡലം നേതാക്കള്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.