കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത 45 പേര്‍ക്കെതിരെ കേസെടുത്തു

Saturday 26 April 2014 1:34 pm IST

കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ട് ചെയ്തെന്ന പരാതിയില്‍ 45 പേര്‍ക്കെതിരെ കോടതിനിര്‍ദേശ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍പ്പെടുന്ന എരുവേശി പഞ്ചായത്തിലെ 29 സിപി‌എം പ്രവര്‍ത്തകര്‍ക്കും 19 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എതിരെയാണ് കേസെടുത്തത്. എരുവശേരി പഞ്ചായത്തിലെ കുഞ്ഞിരാമന്‍ നമ്പ്യാര്‍ സ്കൂളിലെ 109, 110 ബൂത്തുകളില്‍ വോട്ട് ചെയ്ത 45 പേര്‍ക്കെതിരെ കേസെടുക്കാനാണ് കുടിയാന്‍‌മല പോലീസിനോട് തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്. ഇക്കഴിഞ്ഞ 22ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ടി ജോസഫ് നല്‍കിയ പരാതിയില്‍ 26 സി‌പി‌എം പ്രവര്‍ത്തകര്‍ക്കെതിരെയും ഈ മാസം 24ന് സി‌പി‌എം ലോക്കല്‍ സെക്രട്ടറി കുമാരന്‍ നല്‍കിയ പരാതിയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ അടക്കം അനിതയടക്കം 19 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. കണ്ണൂരിലെ കള്ളവോട്ട് അവസാനിപ്പിക്കാനാണ് നിയമനടപടിയെന്നും ഇനിയും ഇത് തുടരുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. എന്നാല്‍ തോല്‍‌വി ഭയന്നുള്ള കള്ളക്കളിയാണ് കോണ്‍ഗ്രസിന്റേതെന്ന് സിപി‌എം പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.