മലപ്പുറം: മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. ടാങ്കറില്‍ നിന്ന് വാതക ചോരുകയാണ്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോയ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ വാഹനഗതാഗതം തടസപ്പെട്ടു.
അപകടത്തെ തുടര്‍ന്ന് അരകിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും ആളുകകളെ ഒഴിപ്പിക്കുകയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അഗ്നിശമനസേനയുടെ തിരൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം യൂണിറ്റുകള്‍ പ്രദേശത്തേക്ക് തിരിച്ചു. സംഭവത്തെ തുടര്‍ന്ന് തിരക്കേറിയ കോഴിക്കോട്തൃശ്ശൂര് ദേശീയപാതയില്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: