ശ്രീചട്ടമ്പിസ്വാമി-ശ്രീനാരായണഗുരു സംഗമ സ്മൃതി പുരസ്കാരം പി. പരമേശ്വരന്‌

Saturday 26 April 2014 8:58 pm IST

തിരുവനന്തപുരം: ശ്രീചട്ടമ്പിസ്വാമി ശ്രീനാരായണഗുരു പ്രഥമ സംഗമ സ്മൃതി പുരസ്കാരം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‌ സമ്മാനിക്കുമെന്ന്‌ അണിയൂര്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിന്റെ ഉപദേശക സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു. 1883ല്‍ അണിയൂരില്‍ വച്ച്‌ കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ശ്രീചട്ടമ്പിസ്വാമിയുടെയും ശ്രീനാരായണഗുരുദേവന്റെ ആദ്യസമാഗമം നടന്നതിന്റെ സ്മരണയ്ക്കായാണ്‌ ക്ഷേത്ര ഉപദേശകസമിതി പുരസ്കാരം ഏര്‍പ്പെടുത്തിയത്‌. 21,001 രൂപയും പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെടുന്നതാണ്‌ പുരസ്കാരം. ഈ വര്‍ഷത്തെ കൊടിയേറ്റ്‌ മഹോത്സവത്തിന്റെ ഭാഗമായി 27ന്‌ നടക്കുന്ന ആധ്യാത്മിക സമ്മേളനത്തില്‍ ദേവസ്വം മന്ത്രി വി.എസ്‌. ശിവകുമാര്‍ പുരസ്കാരം പി. പരമേശ്വരന്‌ നല്‍കി ആദരിക്കും. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രസിഡന്റ്‌ കൂടിയായ പി. പരമേശ്വരന്‌ 2004ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.