തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയെ വിമര്‍ശിച്ച് സ്പീക്കര്‍ ജി കാര്ത്തികേയന് രംഗത്ത്. സുരാജ് വെഞ്ഞാറമൂടിന് ഹാസ്യനടനുള്ള പുരസ്കാരം നല്‍കിയത് ജൂറിയുടെ ധിക്കാരമാണെന്ന് കാര്ത്തികേയന് പറഞ്ഞു. ദേശീയ അവാര്‍ഡ് ജേതാവിനെ ഹാസ്യനടനാക്കിയത് തെറ്റെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ജൂറിക്കെതിരെ സുരാജിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത പേരറിയാത്തവര്‍ എന്ന ചിത്രത്തിന്റെ സംവിധായകന് ഡോ. ബിജു രംഗത്തെത്തിയിരുന്നു. ജൂറിയില്‍ നിറയെ കൊമേഡിയന്മാരാണെന്നും ജൂറി അംഗങ്ങളുടെ നിലവാരം പ്രകടിപ്പിക്കുന്നതാണ് പുരസ്കാരങ്ങള്‍ എന്ന് പറഞ്ഞ ബിജു, ഹാസ്യനടനുള്ള പുരസ്കാരം നല്കി സുരാജിനെ അപമാനിച്ചെന്നും കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: