ന്യൂദല്‍ഹി: സുപ്രീംകോടതിയില്‍ തീപിടിത്തം. അഭിഭാഷകരുടെ ചേംബറിലാണ് തീപിടിത്തമുണ്ടായത്. ആര്. കെ ജെയ്ന്‍ അഭിഭാഷകരുടെ ചേംബറിലാണ് തീ ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് വിവരം.
ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണ്. എത്രത്തോളം നാശ നഷ്ടങ്ങളുണ്ടായെന്ന് വ്യക്തമായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: