മൂന്നുപടികളും പുതിയ വേദപുസ്തകത്തില്‍ ആ ലോകാചാര്യന് പഠിപ്പിക്കുന്നത് കാണാം. അവിടുന്ന് പഠിപ്പിച്ച പൊതുപ്രാര്‍ഥന ശ്രദ്ധിക്കുക. സ്വര്‍ഗത്തില്‍ വാഴുന്ന ഞങ്ങളുടെ പിതാവേ, അവിടുത്തെ നാമം പവിത്രമായിരിക്കട്ടെ. ഈ വിതത്തില്‍ ഒരു സാധാരണമായ കുട്ടികള്‍ക്ക് ചേര്‍ന്ന പ്രാര്‍ഥന. അത് സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതായതുകൊണ്ട് അതൊരു പൊതു പ്രാര്‍ഥനയാണെന്ന് ഓര്‍മിക്കണം. അല്‍പ്പംകൂടി ഉയര്‍ന്ന തലത്തിലുള്ളവര്‍ക്ക് കുറച്ചുകൂടി പുരോഗമിച്ചിട്ടുള്ളവര്ക്ക് കുറേക്കൂടി ഉയര്‍ന്ന ഒരു ഉപദേശം അവിടുന്ന് അരുളി. ഞാന്‍ എന്റെ പിതാവില്‍ നിങ്ങളെന്നില്‍, ഞാന്‍ നിങ്ങളിലും നിങ്ങളോര്ക്കേണ്ടതുണ്ടോ? അപ്പോള്‍ അവിടുന്ന് ആരെന്നും ജൂതന്മാര് അന്വേഷിച്ചപ്പോള്‍ താനും തന്റെ താതനും ഒന്നുതന്നെയാണെന്ന് അവിടുന്ന് പ്രസ്താവിച്ചു. അത് ഈശ്വരനിന്ദയായിട്ട് ജൂതന്മാര് കരുതി. എന്താണ് അവിടുന്ന് അതുകൊണ്ട് അര്‍ഥമാക്കിയത്. ഇതും നിങ്ങളുടെ പുരാതന പ്രവാചകന്മാര് അരുളിചെയ്തിട്ടുണ്ട്. നിങ്ങള്‍ ദേവന്മാര് നിങ്ങളേവരും ആ പരമേശ്വരന്റെ പൈതങ്ങള് അതേ, മൂന്നുപടികളും കണ്ടോളൂ…. ആദ്യത്തെ പടിയില്‍ തുടങ്ങി ഒടുവിലത്തേതില്‍ കലാശിക്കുകയാണ് കൂടുതല്‍ എളുപ്പമെന്ന് നിങ്ങള്‍ക്ക് അറിയാറാകും.
– സ്വാമി വിവേകാനനന്ദന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: