കൊച്ചി: എംജി യൂണിവേഴ്സിറ്റി കലോത്സവത്തിലെ ഓള് റൗണ്ടര്‍ കീരീടം എറണാകുളം സെന്റ് തെരേസാസ് വിമന്‍സ് കോളേജ് നിലനിര്‍ത്തി. 97 പോയിന്റുമായാണ് സെന്റ് തെരേസാസ് ഒന്നാം സ്ഥാനത്തെത്തിയത്. നൃത്ത ഇനങ്ങളിലെ മികവാണ് ഇക്കുറിയും ഓള് റൗണ്ടര്‍ പദവി സെന്റ് തെരേസാസിന് നേടികൊടുത്തത്. അതില്‍ പങ്കെടുത്ത അഞ്ച് നൃത്ത ഇനങ്ങളിലും ഒന്നാം സ്ഥാനത്തെത്തി 25പൊയിന്റു സമ്മാനിച്ച അര്‍ച്ചിത അനീഷാണ് കോളേജിലെയും കലോത്സവത്തിലെയും താരവും.
79 പോയിന്റുമായി എറണാകുളം മഹാരാജാസ് കോളേജാണാ രണ്ടാം സ്ഥാനത്തെത്തിയത്. 64 പോയിന്റുമായി എറണാകുളം സേക്രട്ട് ഹാര്‍ട്ട് കോളേജ് മൂന്നാം സ്ഥാനത്തും എത്തി. അങ്ങനെ ഇക്കുറിയും കിരീടം എറണാകുളം തന്നെ നിലനിര്‍ത്തി. എന്നാല്‍ സെന്റ് തെരേസാസ് കോളേജ് കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തെക്കാള്‍ മോശം പ്രകടനമാണ് ഇക്കുറി കാഴ്ചവച്ചതെന്നാണ് പോയിന്റു നില കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഉര്‍വ്വര-2013ലെ പ്രകടനത്തില്‍ 113 പോയിന്റുമായാണ് സെന്റ് തെരേസാസ് കോളേജ് ഓള്‍റൗണ്ടര്‍ കിരീടം നേടിയത്.
എറണാകുളം മഹാരാജാസ് കോളേജ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വളരെ മുന്നിലേക്കെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന എംജി കലോത്സവത്തില്‍ 56 പോയിന്റ നേടിയ മഹാരാജാസ് ഇക്കുറി 79 പോയിന്റാണ് നേടിയത്. അതായത് മൊത്തം പ്രകടനത്തില്‍ സെന്റ് തെരേസാസ് ഏറെ പിന്നിലോട്ടു പോയി. കലാതിലക പട്ടവും ഇക്കുറി സെന്റ് തെരേസാസ് നിലനിര്‍ത്തി. 25 പോയിന്റുമായി മുന്നില്‍ നില്ക്കുന്ന അര്‍ച്ചിത അനീഷ്കുമാറാണ് മികച്ച പ്രകടനത്തിലൂടെ കലാപ്രതിഭ പട്ടം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: