നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍

Sunday 18 September 2011 10:18 am IST

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി ബിജെപിയും എല്‍ഡിഎഫും ഹര്‍ത്താലാചരിക്കും. പെട്രോള്‍ വില വര്‍ധന പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക്‌ നീങ്ങുമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ പറഞ്ഞു. നാളെ ഹര്‍ത്താലാചരിക്കാന്‍ ഇടതു മുന്നണി യോഗത്തിലാണു തീരുമാനമുണ്ടായത്‌. പെട്രോള്‍ വില വര്‍ധിപ്പിച്ചതിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു. യോഗതീരുമാനം എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വനാണ്‌ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്‌. തിങ്കളാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാല്‍, പത്രം തുടങ്ങി അവശ്യവസ്തുക്കളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.