ധാക്ക: സമീപകാലത്തെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് ബംഗ്ലാദേശ് കോച്ച് ഷെയ്ന് ജുഗന്സെന് രാജിവെച്ചു. രാജി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ചു.
പുതിയ കോച്ചിനായി ബോര്‍ഡ് ചര്‍ച്ചകള്‍ തുടങ്ങി. 2013 ഫെബ്രുവരിയിലാണ് ജുഗന്സെന് ബംഗ്ലാദേശ് കോച്ചായി ചുമതലയേറ്റത്. 2015 ലോകകപ്പ് വരെയായിരുന്നു കരാര്‍.
എന്നാല്‍ ടീമിന്റെ പ്രകടനം മോശമായതിന്റെ പേരില്‍ അദ്ദേഹം സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: