ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ കൗരി സാംബശിവ റാവു ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു.
റാവു ഇന്നലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ഈ മാസമാദ്യം കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
മെയ് ഒന്നിന് ഭീമാവരത്തു നടക്കുന്ന മോദി പങ്കെടുക്കുന്ന ചടങ്ങില്‍ റാവു പാര്‍ട്ടിയില്‍ ചേരും.ആന്ധ്രാ വിഭജനക്കാര്യത്തില്‍ തെന്റ അഭിപ്രാം തേടിയിരുന്നില്ലെന്ന് റാവു പറഞ്ഞു.പടിഞ്ഞാറന്‍ ഗോദാവരിയിലെ ഏലൂരുവില്‍ നിന്നുള്ള എം.പിയാണ് റാവു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: