തൃശൂരില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

Monday 28 April 2014 9:37 pm IST

തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മൂര്‍ക്കനാട്‌ ശിവക്ഷേത്രഭൂമിയിലൂടെ അതിക്രമിച്ച്‌ സെന്റ്‌ ആന്റണീസ്‌ പള്ളിക്കാര്‍ അമ്പെഴുന്നള്ളത്ത്‌ നടത്തുന്നതിനെ എതിര്‍ത്ത ഹിന്ദു ഐക്യവേദി നേതാക്കളെ പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ തൃശൂര്‍ ജില്ലാഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ്‌ നടത്തിയില്ല.
ജില്ലയിലെ വിവിധ മേഖലകളില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടന്നു. തൃശൂര്‍ ടൗണില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ പങ്കെടുത്തു. പൊതുസമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രാന്തീയ ധര്‍മ്മജാഗരണ്‍ പ്രമുഖ്‌ വി. കെ. വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാജനറല്‍ സെക്രട്ടറി രവികുമാര്‍ ഉപ്പത്ത്‌, വിശ്വഹിന്ദുപരിഷത്ത്‌ ജില്ലാഉപാദ്ധ്യക്ഷന്‍ എം. ആര്‍. ഷണ്മുഖന്‍, ഹിന്ദു ഐക്യവേദി ജില്ലാസെക്രട്ടറി പി. കെ.രാജന്‍, താലൂക്ക്‌ സംഘടനാസെക്രട്ടറി പ്രസാദ്‌ അഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.
ബിജെപി ജില്ലാപ്രസിഡണ്ട്‌ എ. നാഗേഷ്‌, ആര്‍എസ്‌എസ്‌ മഹാനഗര്‍ കാര്യവാഹ്‌ കെ. സുരേഷ്‌, വിശ്വഹിന്ദു പരിഷത്ത്‌ ജില്ലാസെക്രട്ടറി സി. കെ. മധു, ബിഎംഎസ്‌ മേഖലാ സെക്രട്ടറി ജയന്‍ കോലാരി, ഹിന്ദു ഐക്യവേദി ജില്ലാവൈസ്‌ പ്രസിഡണ്ട്‌ ഇ. ടി. ബാലന്‍, ജില്ലാസെക്രട്ടറി കേശവദാസ്‌ എന്നിവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.