തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ചെന്നൈ സ്വദേശി അന്പരിശ് (32) ല്‍നിന്നാണ് ഒരു കിലോ സ്വര്‍ണം പിടികൂടിയത്.
തിങ്കളാഴ്ച വൈകുന്നേരം മാലിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യയുടെ വിമാനത്തിലെ സീറ്റിനടിയിലെ ട്രേയില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
100 ഗ്രാം തൂക്കം വരുന്ന പത്തു സ്വര്‍ണകട്ടികളാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
തിരുവനന്തപുരത്തു നിന്ന് ബാംഗളൂരിലേക്കും ചെന്നെയിലേക്കും കടത്താന്‍ കൊണ്ടുവന്ന സ്വര്‍ണമാണ് പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം.
ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: