പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം

Tuesday 29 April 2014 11:38 am IST

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം. സൗത്ത് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഓഫീസിലെ കമ്പ്യൂട്ടറിന്റെ യുപിഎസില്‍ നിന്ന് പുക ഉയരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക വിവരം. ആളപായമോ നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്‌നിശമനസേനയുടെ ആറു യൂണിറ്റുകളെത്തി അരമണിക്കൂറിനുള്ളില്‍ തീ പൂര്‍ണമായും അണച്ചു. സംഭവം നടക്കുമ്പോള്‍ ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല. ചെറിയ തീപിടിത്തമാണുണ്ടായതെന്നും നാശനഷ്ടങ്ങളൊന്നുമില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.