തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്ക്കാവശ്യമുള്ള ഭൂമി നേരിട്ട് ഏറ്റെടുക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെ.എം.ആര്.എല്‍) മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുമതി നല്കി. എട്ടു ഹെക്ടര്‍ ഭൂമി വരെ ഭൂഉടമകളില്‍ നിന്ന് നേരിട്ട് വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ഭൂമിയുടെ വില കളക്ടറും കെ.എം.ആര്.എല്‍ എം.ഡിയും ചേര്‍ന്ന് തീരുമാനിക്കും. കൊച്ചി മെട്രോക്കായി വൈറ്റില – പേട്ട റോഡിനായി 70 കോടി രൂപ അനുവദിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: